വ്യക്തിത്വ വികാസ വളര്‍ച്ചയില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ലൈംഗീകത. പക്ഷെ സദാചാരത്തെയും സന്മാര്‍ഗത്തെയും പേടിച്ച് പ്രാധാന്യമില്ലെന്ന് അഭിനയിക്കുകയാണ് ഇന്ന് ഏവരും. ഈ ലേഖനത്തിന്‍റെ തലകെട്ട് വായിച്ചപ്പോള്‍ നിങ്ങള്‍ക്കും തോന്നിയില്ലെ ഇതുവായിക്കുവാനുള്ള ഉള്‍പ്രേരണ? മനുഷ്യന്‍റെ വളര്‍ച്ചാ കാലയളവില്‍ അതീവ ഗൗരവമര്‍ഹിക്കുന്ന ലൈംഗീകത തന്നെയാണ് ഇന്ന് സമൂഹത്തില്‍ കൂടുതല്‍ വിലക്കുകള്‍ ഏറ്റുവാങ്ങുന്നത്. വ്യക്തിത്വ വളര്‍ച്ചയില്‍ സെക്സിന് മാത്രം എന്നും ഭ്രഷ്ടാണ് അത് മുതിര്‍ന്നവരായാലും കുട്ടികളായാലും. വളര്‍ച്ചയില്‍ ലൈംഗീകതയ്ക്ക് എന്തുമാത്രം പ്രസക്തിയാണ് ഉള്ളതെന്ന് ചിന്തിക്കാന്‍ ഇന്നും നമ്മുടെ സമൂഹം വളര്‍ന്നിട്ടില്ല. മറ്റു മാനസികമായ വസ്തുതകളെ പോലെതന്നെ പ്രധാനപ്പെട്ടതാണ് മനുഷ്യന് ലൈംഗീകത. നിലവിലുള്ള മതപരവും സാമൂഹികവും സാംസ്കാരികവുമായ നിയമങ്ങള്‍ ലൈംഗീകതയേയും അതിന്‍റെ വളര്‍ച്ചാപൂര്‍ത്തികരണത്തെയും മോശമായി നോക്കികാണുന്നു. തന്‍മൂലം വ്യക്തിത്വ വികസനത്തിന്‍റെ പൂര്‍ണ്ണതയില്‍ സംഭവിക്കുന്ന കേടുപാടുകളെ തിരിച്ചറിയാന്‍ കഴിയാതെ വരുന്നു.
സമൂഹത്തില്‍ മുതിര്‍ന്നവരുടെ ലൈംഗീക സംബന്ധമായ കാര്യങ്ങള്‍ മാത്രമേ സാധാരണ ഗൗനിക്കപ്പെടാറുള്ളു. എന്താണ് കുഞ്ഞുങ്ങളുടെ ലൈംഗീകത? അത് അവരുടെ വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തുന്നത് എപ്പ്രകാരമാണന്നും ആരും ചിന്തിക്കുന്നില്ല. ഹ്യൂമണ്‍ സെക്ഷ്വാലിറ്റിയുടെ വളര്‍ച്ചയും, സവിശേഷതകളും, അതിന്‍റെ സങ്കീര്‍ണ്ണതകളും മറ്റും ലോകത്തിന് മുമ്പില്‍ ആദ്യമായി നിരത്തിയതും ചര്‍ച്ചാവിഷയമാക്കിയതും സിഗമണ്ട് ഫ്രോയിഡാണ്.
ശിശു ലൈംഗികതയെക്കുറിച്ചുള്ള സിദ്ധാന്തം മനുഷ്യ വ്യക്തിത്വത്തിന്‍റെ വിശാലമായ വികസനത്തിന്‍റെ അവിഭാജ്യ ഘടകമായി തന്നെ കാണണം. ജനിച്ചനാള്‍, ശൈശവം മുതല്‍ ബാല്യത്തില്‍ സംഭവിക്കുന്ന നിര്‍ഭാഗ്യകരമായ പല വിഷമതകളും അനുഭവങ്ങളും പിന്നീട് വ്യക്തിത്വവളര്‍ച്ചയുടെ പൂര്‍ണ്ണത കൈവരിക്കുന്ന ഘട്ടത്തില്‍ വിനാശകരമായ സങ്കീര്‍ണ്ണതകള്‍ക്കും പരിണിതഫലങ്ങള്‍ക്കും വഴിയൊരുക്കുന്നുവെന്ന് ڇബ്രൂയിറിڈന്‍റെ പഠനം നേരത്തെതന്നെ തെളിയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ സിദ്ധാന്തപ്രകാരം, څജന്മവാസനയും (ഇന്‍സ്റ്റിങ്റ്റ്), ഉള്‍പ്രേരണയും (ഡ്രൈവ്)چ ഒരുകുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ നൈസര്‍ഗീകമായും ഉണ്ടായിരിക്കുന്നതാണ്. ആനന്ദം കൈവരിക്കല്‍ എന്നതാണ് ഇവ രണ്ടിന്‍റെയും നൈസര്‍ഗീകമായ പ്രവര്‍ത്തനം. വാസ്തവത്തില്‍ ഇതു തന്നെയാണ് സ്വയം പ്രവര്‍ത്തിതമായ ڇഓറല്‍ڈ, ڇആനല്‍ڈ എന്നി വാക്കുകളിലൂടെ ഫ്രോയിഡ് ഉദ്ദേശിച്ചതും. പിറന്നുടനെ കുഞ്ഞ് തന്‍റെ ആനന്ദം കൈവരിക്കുന്നതിനുള്ള ജന്മവാസനയും ഉള്‍പ്രേരണയും പ്രകടിപ്പിക്കുന്നത് അമ്മയുടെ മുലപാല്‍ കുടിച്ചാണ്. ഇതിനായി കുഞ്ഞ് തന്‍റെ ചുണ്ടും നാക്കുമാണ് ഉപയോഗിച്ച് സാഫല്യമടയുന്നത്. ഈ പ്രവര്‍ത്തിയില്‍ മുഴുകുക എന്നത് മാത്രമെ കുഞ്ഞിനറിയു. മറ്റൊന്നും കുട്ടിക്കറിയില്ല. ഇതു യാതൊരുവിധ തടസ്സംകൂടാതെ നടക്കേണ്ടതുണ്ട്. ഈമ്പി കുടിക്കുക, ചപ്പുക, നക്കുക എന്നീ പ്രവര്‍ത്തനങ്ങളെല്ലാം കുഞ്ഞിലുള്ള സ്വയം പ്രവര്‍ത്തിതങ്ങളാണ്. വായും, ചുണ്ടും, നാക്കും ഉപയോഗിച്ച് ആനന്ദം കൈവരിക്കുന്നതു കൊണ്ട് ഫ്രോയിഡ് ഈ കാലഘട്ടത്തെ വാമൊഴി അഥവാ ڇഓറല്‍ സ്റ്റേജ്ڈ എന്ന് വിശേഷിപ്പിച്ചു. ڇരസകരമായ ഒരു വസ്തുത മുലകുടിക്കുവാന്‍ കുഞ്ഞിനെ ആരും പരിശീലിപ്പിക്കേണ്ടതില്ല എന്നതാണ്.ڈ
ഓറല്‍ സ്റ്റേജ് കാലഘട്ടത്തിന് ശേഷം കുഞ്ഞിന്‍റെ ആനന്ദത്തിന്‍റെ ഉറവിടം അവന്‍റെ/അവളുടെ ഗുദത്തേയും വിസര്‍ജന അവയവത്തെയും കേന്ദ്രീകരിച്ചാണ് സംഭവിക്കുന്നത്. ഈ ഘട്ടത്തെ ഫ്രോയിഡ് ڇആനല്‍ സ്റ്റേജ്ڈ എന്ന് വിശേഷിപ്പിക്കുന്നു. കുഞ്ഞ് തന്‍റെ മലമൂത്രവിസര്‍ജന പ്രക്രിയില്‍ ആനന്ദം കൈവരിക്കുന്നുവെന്ന് പറയുന്നു. ആനല്‍ സ്റ്റേജിലും വ്യക്തമായ ഫലങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് നല്‍കുന്ന ടോയ്ലേറ്റ് പരിശീലനം ഗൗരവമര്‍ഹിക്കുന്നു. ഭൂരിപക്ഷം കുട്ടികള്‍ കക്കൂസില്‍ പോകുന്നത് മാതാപിതാക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ക്രമീകരിക്കുവാന്‍ നിര്‍ബന്ധിതരാകുന്നത് വലിയ ആപത്തിന്-ന്യൂറോസിസ് എന്ന രോഗത്തിന് വിധേയരാക്കുന്നതാണ്, എന്നു മാത്രമല്ല ഈ സമയത്ത് കുട്ടികളിലേക്ക് മാതാപിതാക്കള്‍ ചെലുത്തുന്ന അമിതകാര്‍ക്കശ്യവും ദോഷം ചെയ്യുന്നതാണ്.
ആനല്‍സ്റ്റേജിനെ തുടര്‍ന്ന് കുഞ്ഞിന്‍റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തന്നിലെ ലൈംഗീക(ലിംഗം-യോന്നി) അവയവങ്ങളിലൂടെയാണ്. ഇതെല്ലാം വളരെ സ്വാഭവികമായി നടക്കുന്ന പ്രതിഭാസങ്ങളാണ്. ഈ സമയത്തെ ഫ്രോയിഡ് ڇഫാലിക്ക് സ്റ്റേജ്ڈ എന്ന് വിശേഷിപ്പിക്കുന്നു. എല്ലാ കുട്ടികളും അതീവ മാനസിക സമ്മര്‍ദ്ധത്തിലൂടെയായിരിക്കും ഈഘട്ടത്തില്‍ കടന്നുപോവുക. കാരണം ആണ്‍കുട്ടിക്ക് അമ്മയോടും(ഈഡിപ്പസ് കോംപ്ലക്സ്), പെണ്‍കുട്ടിക്ക് അച്ഛനോടും(ഇലക്ട്ര കോംപ്ലക്സ്) ലൈംഗീകപരമായ ആകര്‍ഷണം തോന്നുന്ന സമയം. സമൂഹം പിന്തുടരുന്ന സദാചാര-സന്മാര്‍ഗ്ഗ നിയമത്തിനുള്ളില്‍ നില്‍ക്കുന്ന കുട്ടികള്‍ ഈ ഇഷ്ടം അപകടകരമായ ഒന്നാണന്ന് അറിഞ്ഞു പിന്‍തിരിയുന്നു. ഈവേളയില്‍ സാമൂഹികമായി ഉരുത്തിരിഞ്ഞ വികാരങ്ങള്‍ക്ക് കുട്ടികള്‍ വിധേയരാകുന്നുണ്ട്. ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും തങ്ങളുടെ അച്ഛനമ്മമാര്‍ എതിരാളികളായി തീരുന്നു. എന്നാല്‍ അവരുടെ മുമ്പില്‍ നിസഹായരാകുന്ന കുട്ടികള്‍ അച്ഛനോടും/ അമ്മയോടുമുള്ള ലൈംഗീകതാല്‍പര്യം പുറത്തറിഞ്ഞാല്‍ തങ്ങളെ ശിക്ഷിക്കുമെന്ന ധാരണയില്‍(കാസ്ട്രേഷന്‍ ഉത്കണ്ഠ) ഇരുകൂട്ടരും തങ്ങളുടെ വികാരങ്ങളെ അടിച്ചമര്‍ത്തുന്നതോടൊപ്പം തിരിച്ചറിവും നേടുന്നുണ്ട്. ഇതും സ്വാഭാവികമായി നടക്കുന്ന പ്രതിഭാസമാണ്.
ഇവയല്ലാം അഞ്ച്-ആറ് വയസ്സിലാണ് അരങ്ങേറുന്നത്. തന്‍റെ വികാരങ്ങളെ മനസ്സിലാക്കി അടിച്ചമര്‍ത്തി പരിഹരിച്ച് നീങ്ങുന്ന കുട്ടി അടുത്ത ڇലാറ്റന്‍സി സ്റ്റേജിڈലേക്ക് പ്രവേശിക്കുകയായി. ഫ്രോയിഡിന്‍റെ സിധാന്തത്തിലെ ഈ ഘട്ടം സാധാരണമായി മുന്നോട്ട് നീങ്ങുകയാണ് ڇപ്യൂബര്‍ട്ടിڈ അതായത് താരുണ്യം വരെ. ലാറ്റന്‍സി പീരിയിഡില്‍ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഉണ്ടാകുന്ന എല്ലാ കോംപ്ലക്സുകളും ഈ ഘട്ടത്തില്‍ അപ്രത്യക്ഷമാകുന്നു. കുട്ടിക്ക് ഉണ്ടാകുന്ന കാസ്ട്രേഷന്‍ ഉത്കണ്ഠ ഇല്ലാതാകുന്നു. ഇതൊരു നിശ്ചിതകാലയളവ് മാത്രമാണ് മനുഷ്യന്‍ സ്വതന്ത്രനാകുന്നതിന്‍റെ (ആന്തരീക അവയവങ്ങള്‍ പക്വതകൈവരിക്കുന്ന സമയം-പ്യൂബര്‍ട്ടി ആകുന്നതുവരെയുള്ള സമയം) കേവലം ലക്ഷണം മാത്രമാണ് പ്യൂബര്‍ട്ടി. എന്നുകരുതി യാതൊരുവിധ തീരുമാനങ്ങളും കൈകൊള്ളുവാനുള്ള പക്വത ഇവിടെ നേടുന്നില്ല. ശാരീരിക തലത്തിലുള്ള വളര്‍ച്ച മാത്രമാണ് ഇവിടെ സംഭവിക്കുന്നത്. ലൈംഗിക പ്രേരണകള്‍ വളരെ കുറവായിരിക്കും ഈ ഘട്ടത്തില്‍. പക്വതയുള്ള ജനനേന്ദ്രിയ വികസനം സംഭവിക്കുന്നതുവരെ ഈഘട്ടം നീണ്ടുനില്‍ക്കുന്നു. പിന്നീട് ആനന്ദം കൈവരിക്കുവാനുള്ള ഉള്‍പ്രേരണ, ജനനേന്ദ്രിയ ഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
മനുഷ്യന്‍റെ സാധാരണമായ വളര്‍ച്ചയില്‍ ഈ പറഞ്ഞ ഓറല്‍, അനല്‍ , ഫാലിക്, ലാറ്റന്‍സി, പ്യൂബര്‍ട്ടി എന്നീ ശ്രേണി(ഘട്ടംഘട്ടമായ)പരിവര്‍ത്തനങ്ങള്‍ പുറത്തുനിന്ന് യാതൊരുവിധ ഇടപെടലും ഇല്ലാതെ നടക്കുവാനായി അന്തര്‍ലീനമായിട്ടുള്ളതാണ്. എന്നാല്‍ ശൈശവഘട്ടം മുതല്‍ നിശ്ചിതകാലം വരെ കുട്ടികളിലെ ജന്മവാസനയും ഉള്‍പ്രേരണയും മാതാപിതാക്കളുടെയും സാമൂഹിക വ്യവസ്ഥിതിയുടെയും നിയന്ത്രണത്തിലായിരിക്കും. അനാരോഗ്യകരമായ നിയന്ത്രണങ്ങള്‍ കുട്ടിയുടെ മാനസികമായ വളര്‍ച്ചയില്‍ ധാരാളം ആശയ ക്കുഴപ്പങ്ങള്‍ക്കും തകരാറുകള്‍ക്കും ഇട നല്‍കും. അതിനാല്‍ ഈ ഘട്ടങ്ങളെല്ലാം(ഓറല്‍-ആനല്‍) ആരോഗ്യകരവും വ്യക്തവും ഫലപ്രദവുമായ രീതിയില്‍ പരിണമിക്കേണ്ടതുണ്ട്, അല്ലാത്ത പക്ഷം പലവിധ മാനസിക തകരാറുകള്‍: ന്യൂറോസിസ്, ഹിസ്റ്റീരിയ, ഒബ്സെസ്സീവ് കംപ്പള്‍സീവ് ഡിസോര്‍ഡര്‍, ഹോമോസെക്ഷ്വാലിറ്റി(സ്വവര്‍ഗരതി) ശുചിത്വ പ്രാന്ത് എന്നിവക്ക് സാധ്യതയൊരുക്കും. ഇതില്‍ ഏറ്റവും മുഖ്യം; ഫാലിക്ക് സ്റ്റേജില്‍ ഉണ്ടാകുന്ന ഈഡിപ്പസ്/ഇലക്ട്രാ കോംപ്ലക്സുകള്‍ പൂര്‍ണ്ണമായി വിച്ഛേദിക്കാത്ത(പരിഹാരം കാണാത്ത) പക്ഷം കുട്ടികള്‍ സ്വവര്‍ഗരതിയിലേക്ക് പോകുവാനുള്ള സാധ്യത ശക്തമാണ് എന്ന് ഫ്രോയിഡ് സൂചിപ്പിക്കുന്നു.
ശിശുക്കളുടെ ലൈംഗീകത വളരെയധികം അവഗണിക്കപ്പെടുന്ന ഒരു പഠനവിഷയ മാണ്. ശിശുക്കളില്‍ അന്തര്‍ലീനമായിരിക്കുന്ന ജന്മവാസനകള്‍, ഉള്‍പ്രേരണകള്‍, ജിജ്ഞാസ, ക്രിയാത്മകത എന്നിവ ശരിയാംവണ്ണം പ്രകടിപ്പിക്കാനുള്ള അവസരം നല്‍കേണ്ടതുണ്ട്. പ്രത്യേകിച്ച് ആനല്‍, ഫാലിക്ക് എന്നീ സ്റ്റേജുകളില്‍ കുട്ടികള്‍ക്ക് ശരിയായ പരിപാലനം കിട്ടണം, പരിഹരിക്കപ്പെടാത്ത പൊരുത്തക്കേടുകളും വൈകാരിക അടിച്ചമര്‍ത്തലുകളും ഭാവിയില്‍ ഞരമ്പുരോഗങ്ങള്‍ക്ക് ഇടയാക്കും.
ഹിസ്റ്റീരിയ, ന്യൂറോസിസ്, ഒഴിയാബാധ ചിന്തകള്‍, വെപ്പ്രാളം, അമിതശുചിത്വം, സംശയപ്രക്യതം, ഉത്കണ്ഠ. ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍, പാരനോയിഡ് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍, ഉറക്കത്തില്‍ മൂത്രം ഒഴിക്കല്‍, പെട്ടെന്നുള്ള സ്ങ്കലനം, വിക്കല്‍, ഉറക്കത്തില്‍ എഴുന്നേറ്റു നടക്കല്‍, ഫെറ്റിഷം എന്നീ മാനസിക തകരാറുകള്‍ക്ക് ഫലപ്രദമായ ചികിത്സ ഇന്‍സൈക്ക് കൗണ്‍സലിംങ് സെന്‍ററില്‍ ലഭ്യമാണ്.
© Copyright 2020. All Rights Reserved.